Connect with us

National

താജ്മഹലിലെ ഉറൂസിനെതിരെ ഹരജിയുമായി ഹിന്ദുമഹാസഭ

ഹരജി സ്വീകരിച്ച കോടതി മാര്‍ച്ച് നാലിന് വാദം കേള്‍ക്കും.

Published

|

Last Updated

ആഗ്ര| താജ്മഹലിലെ ഉറൂസിനെതിരെ ഹരജിയുമായി ഹിന്ദുമഹാസഭ. താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിലാണ്  ഹിന്ദു മഹാസഭ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി സ്വീകരിച്ച കോടതി മാര്‍ച്ച് നാലിന് വാദം കേള്‍ക്കും. ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹരജിയുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനേയും ഹിന്ദുമഹാസഭ കോടതിയില്‍ ചോദ്യം ചെയ്തു.മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരിപാടികള്‍. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളില്‍ ഉറൂസ് നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി സമര്‍പ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു.

താജ്മഹലിലെ ഉറൂസിനെതിരെ ഹിന്ദുമഹാസഭ ദീര്‍ഘകാലമായി എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വിഷയം കോടതിയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

 

 

 

 

 

 

Latest