Connect with us

Kerala

സഹോദരനെ തടഞ്ഞു നിര്‍ത്തി; ചോദിക്കാന്‍ ചെന്ന യുവാവിനെ കുത്തിക്കൊന്നു

കണ്ണനല്ലൂര്‍ മുട്ടക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കൊല്ലം | സംഘം ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. വെളിച്ചിക്കാലയില്‍ കണ്ണനല്ലൂര്‍ മുട്ടക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി. സംഘം ചേര്‍ന്നുള്ള ആക്രമണത്തിനിടെ ഒരാള്‍ നവാസിനെ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ നടുക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

 

Latest