Connect with us

Kerala

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

സംഭവത്തില്‍ ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ട അട്ടത്തോട്ടില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. അട്ടത്തോട് രത്‌നാകരന്‍ (58) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറെ ആദിവാസി കോളനിയില്‍ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്ത രത്‌നാകരന്റെ തലയില്‍ മരക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നു. ശേഷം രത്‌നാകരനെ നിലയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദമ്പതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

Latest