Connect with us

National

ഭാര്യക്ക് സീറ്റ് നല്‍കിയില്ല; അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭരത് ചന്ദ്ര നാര പാര്‍ട്ടി വിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

Published

|

Last Updated

ലഖിംപുര്‍| അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭരത് ചന്ദ്ര നാര പാര്‍ട്ടി വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോച്ച എംഎല്‍എയാണ് ഭരത് ചന്ദ്ര നാര. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നാര രാജിക്കത്ത് നല്‍കി.

മുന്‍ കേന്ദ്രമന്ത്രിയായ ഭാര്യ റാണി നാരയെ ലോക്‌സഭ സീറ്റിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് നാര പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് രാജിയ്ക്ക് കാരണം. ലഖിംപൂര്‍ മണ്ഡലത്തില്‍ നിന്ന് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര മൂന്ന് തവണ എംപിയായായിട്ടുണ്ട്.
ഞായറാഴ്ച അസം കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നാര രാജിവെച്ചിരുന്നു.

 

 

Latest