Alappuzha
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍
ആലപ്പുഴ പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ് ആണ് പിടിയിലായത്.

ആലപ്പുഴ | ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ് ആണ് പിടിയിലായത്. ചേര്‍ത്തല പള്ളിപ്പുറത്താണ് സംഭവം. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണ് രാജേഷ്.
കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഭാര്യ അമ്പിളിയെ രാജേഷ് നടുറോഡില്‍ കൊലപ്പെടുത്തിയത്.
അര്‍ധരാത്രിയോടെ കഞ്ഞിക്കുഴി ബാറിന് സമീപത്ത് നിന്നാണ് പ്രതി അറസ്റ്റിലായത്.
---- facebook comment plugin here -----