Ongoing News
പാരാലിമ്പിക്‌സില്‍ ചരിത്ര നേട്ടം; ടേബിള്‍ ടെന്നീസില്‍ ഭവിനാ പട്ടേലിന് വെള്ളി

ടോക്കിയോ | പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിനാ പട്ടേല്‍. വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സ് ഫൈനലില്‍ ഭവിന വെള്ളി സ്വന്തമാക്കി. ഇതോടെ ടേബിൾ ടെന്നീസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവിന.
ഫെെനലിൽ ചൈനയുടെ സോ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തിന്റെ വിജയം.
---- facebook comment plugin here -----