Connect with us

Sports

ചരിത്ര നിമിഷം; കേരളം രണ്ട് റൺസ് ലീഡിൽ രഞ്ജി ട്രോഫി ഫൈനലിലേക്ക്

കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇ‌ന്ന് 455 റൺസിന് ഓൾ ഔട്ടായി.

Published

|

Last Updated

അഹമ്മദാബാദ്| നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ചരിത്ര ഫൈനലിനരികെ.ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡ് നേടിയാണ് ചരിത്ര നേട്ടത്തിനരികിലേക്ക് കേരളം എത്തിയത്.

ഏറെക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറിയാണ് കേരളം ലീഡ് പിടിച്ചെടുത്തത്.കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇ‌ന്ന് 455 റൺസിന് ഓൾ ഔട്ടായി. ഇരുടീമുകള്‍ക്കും രണ്ടാം ഇന്നിങ്സ് ശേഷിക്കുന്നതിനാല്‍ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളം ഫൈനലിലെത്താനാണ് സാധ്യത.

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആതിഥേയരായ ഗുജറാത്തിനെ സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് അവസാന ദിവസം വട്ടം കറക്കിയത്.

വെള്ളിയാഴ്ച മത്സരത്തിനിറങ്ങുമ്പോള്‍ കേരള സ്‌കോറിലേക്ക് 29 റണ്‍സിന്റെ ദൂരമുണ്ടായിരുന്നു ഗുജറാത്തിന്. എന്നാല്‍ 436-ല്‍ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വാതെ കേരളത്തിന് ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു.

കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സര്‍വാതെ നാലുവിക്കറ്റുകള്‍വീതം നേടി. അവസാന ദിവസത്തെ മൂന്നുവിക്കറ്റും സാര്‍വാതെയ്ക്കാണ്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ 117 റണ്‍സ്, ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ 69 റണ്‍സ് സല്‍മാന്‍ നിസാറിന്റെ അര്‍ധ സെഞ്ചുറിയുമാണ് കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്.രണ്ടാം ഇന്നിംഗ്സില്‍ ഫലം ഉണ്ടാകാന്‍ ഇടയില്ലാത്തതിനാല്‍ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് റണ്‍സ് നിര്‍ണായക ലീഡ് നേടിയ കേരളം തന്നെ ഫൈനലില്‍ എത്തും.മുംബയ്-വിദര്‍ഭ സെമി ഫൈനലിലെ വിജയിയെ കേരളം ഫൈനലില്‍ നേരിടും.

Latest