Connect with us

Uae

ചരിത്ര അറബി നിഘണ്ടുവിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; ഷാര്‍ജ ഭരണാധികാരി ഏറ്റുവാങ്ങി

അറബ് രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചകളും ഈ പദ്ധതി പ്രദാനം ചെയ്യും

Published

|

Last Updated

ഷാര്‍ജ| ഷാര്‍ജ പുറത്തിറക്കിയ അറബിക് ചരിത്ര നിഘണ്ടുവിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ലോകത്തിലെ ഏറ്റവും വലുതും വിപുലവുമായ ചരിത്രപരമായ ഭാഷാ പ്രോജക്റ്റിനുള്ള അംഗീകാരം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ഷാര്‍ജ അറബിക് ലാംഗ്വേജ് അക്കാദമിയുടെ പരമോന്നത പ്രസിഡന്റുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സമ്മാനിച്ചു.

അറബി ഭാഷയുടെ ചരിത്ര നിഘണ്ടു നല്‍കുന്ന വിപുലമായ പ്രവര്‍ത്തനത്തിന്റെയും ശാസ്ത്രീയ മൂല്യത്തിന്റെയും പ്രതിഫലനമാണ് 127 വാല്യങ്ങള്‍ ഉള്ള ഈ നിഘണ്ടു. അറബിക് ലാംഗ്വേജ് അക്കാഡമി, ഗവേഷകര്‍, പണ്ഡിതര്‍, നിരൂപകര്‍, എഡിറ്റര്‍മാര്‍, പ്രൂഫ് റീഡര്‍മാര്‍, പബ്ലിഷിംഗ് ഹൗസ് തുടങ്ങി നിഘണ്ടുവില്‍ സംഭാവനകള്‍ നല്‍കിയ എല്ലാവരുടെയും ശ്രമത്തിന്റെ അടയാളമാണ് ഈ അംഗീകാരമെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.

അറബ് രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചകളും ഈ പദ്ധതി പ്രദാനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടര്‍ ജനറലും ഷാര്‍ജയിലെ അറബിക് ലാംഗ്വേജ് അക്കാദമി ട്രസ്റ്റി ബോര്‍ഡ് അംഗവുമായ മുഹമ്മദ് ഹസന്‍ ഖലാഫ് ചടങ്ങില്‍ പങ്കെടുത്തു.

 

 

---- facebook comment plugin here -----

Latest