Connect with us

Kerala

പന്നിക്കായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ തട്ടി; രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

അരുണോദയം വീട്ടില്‍ ചന്ദ്രശേഖരന്‍,  പനങ്ങാട്ടില്‍ ഗോപാലക്കുറുപ്പ് എന്നിവരാണ് മരിച്ചത്.

Published

|

Last Updated

പന്തളം | കാട്ടുപന്നി ഭീഷണി മറികടക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി രണ്ടു കര്‍ഷകര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. കുരമ്പാല തോട്ടുകര പാലത്തിന് സമീപത്ത് കൃഷി ഭൂമിയില്‍ ഇറങ്ങിയ കുരമ്പാല സ്വദേശികളായ അരുണോദയം വീട്ടില്‍ ചന്ദ്രശേഖരന്‍,  പനങ്ങാട്ടില്‍ ഗോപാലക്കുറുപ്പ് എന്നിവരാണ് മരിച്ചത്.

രാവിലെ ഏഴരയോടെയാണ് സംഭവം. ചന്ദ്രശേഖരനാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഇതുകണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോപാലക്കുറുപ്പും അപകടത്തില്‍ പെട്ടത്.

വൈദ്യുതി ബന്ധം വേര്‍പെടുത്തി ഇരുവരെയും അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest