Connect with us

Kerala

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം.

Published

|

Last Updated

മലപ്പുറം|മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്‌ഐവി ബാധ. ഒരു സംഘത്തിലെ ഒമ്പത്‌ പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം.

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുമ്പോള്‍ ഇവരെല്ലാം ഒരേ സൂചിയാണ് ഉപയോഗിക്കുന്നത്.

 

 

 

Latest