National
രാജ്യത്ത് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിച്ചു; രോഗബാധ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്
ചൈനീസ് വേരിയന്റ് തന്നെയാണ് കുഞ്ഞിന് ബാധിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല
ബെംഗളുരു | രാജ്യത്ത് ആദ്യമായി ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ബെംഗളുരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.പരിശോധനയില്‍ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കര്‍ണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു
അതേ സമയം കുഞ്ഞിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല. കുഞ്ഞിന് യാതൊരുവിധ യാത്ര പശ്ചാത്തലവുമില്ല. അതേ സമയം ചൈനീസ് വേരിയന്റ് തന്നെയാണ് കുഞ്ഞിന് ബാധിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
---- facebook comment plugin here -----