Connect with us

Kerala

എച്ച്എംപിവി പുതിയ വൈറസ് അല്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ഭൂരിഭാഗം പ്രചാരണങ്ങളും തെറ്റെന്ന് ആരോഗ്യമന്ത്രി

2001-ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് എച്ച് എം പി വൈറസ് റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത് പുതിയതായി റിപോര്‍ട്ട് ചെയ്ത വൈറസല്ല. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ കണ്ടെത്തിയ വൈറസാണ്.എച്ച് എം പി വൈറസ് സംബന്ധിച്ച് പ്രചരിക്കുന്ന ഭൂരിഭാഗം വാര്‍ത്തകളും തെറ്റാണെന്നും വീണാജോര്‍ജ് പറഞ്ഞു.

2001-ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നതാണ് ശാസ്ത്രലോകം പറയുന്നത്.

കേരളത്തില്‍ പരിശോധനാ സംവിധാനങ്ങളുണ്ട്. ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest