National
ഹോക്കി മെഡല്‍ ജേതാക്കള്‍ക്ക് രാജ്യതലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്പ്
മനസ് നിറയ്ക്കുന്ന സ്വീകരണമാണ് കിട്ടിയതെന്നും വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ശ്രീജേഷ് പറഞ്ഞു.

ന്യൂഡല്‍ഹി | ഹോക്കി മെഡല്‍ ജേതാക്കള്‍ക്ക് രാജ്യതലസ്ഥാനത്ത് വന്‍ സ്വീകരണം. ഡല്‍ഹി വിമാനത്താവളത്തില്‍ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ നൂറുകണക്കിന് ആരാധാകരാണെത്തിയത്.ധോലിന്റെ ഈണങ്ങളോടെയാണ് ആരാധകര്‍ ഇന്ത്യന്‍ ഹോക്കി താരങ്ങളെ സ്വീകരിച്ചത്.
ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് ഊഷ്മള വരവേല്‍പ്പാണ് ആരാധകര്‍ സമ്മാനിച്ചത്.മനസ് നിറയ്ക്കുന്ന സ്വീകരണമാണ് കിട്ടിയതെന്നും വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ശ്രീജേഷ് പറഞ്ഞു.
ശനിയാഴ്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ആദ്യ സെറ്റ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. 2024 സമ്മര്‍ ഗെയിംസിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ബാക്കിയുള്ള കളിക്കാരാണ് ചൊവ്വാഴ്ച ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത്.