Connect with us

Sports

ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് നിർണായകം

ക്രോസ്സ് ഓവർ മത്സരത്തിൽ ന്യൂസിലാൻഡിനെ നേരിടും

Published

|

Last Updated

ഭുവനേശ്വർ | ലോകകപ്പ് ഹോക്കിയുടെ ക്വാർട്ടർ തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ക്രോസ്സ് ഓവർ മത്സരത്തിൽ ഇന്ന് ന്യൂസിലാൻഡിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് ക്വാർട്ടറിലെത്താം. കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.

പൂൾ ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ഇന്ത്യ ക്രോസ്സ് ഓവർ റൗണ്ട് മത്സരം കളിക്കേണ്ടിവന്നത്. പൂൾ ഘട്ടത്തിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഏഴ് പോയിൻ്റ് വീതമാണെങ്കിലും ഗോൾ ബലത്തിൽ പൂൾ ചാമ്പ്യന്മാരായി ഇംഗ്ലണ്ട് ക്വാർട്ടറിലെത്തുകയായിരുന്നു. പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരാണ് ന്യൂസിലാൻഡ്. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിൽ ക്രോസ്സ് ഓവർ മത്സരം കളിക്കുന്നത്.

അതേസമയം, പൂൾ റൗണ്ടിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ മിഡ്ഫീൽഡർ ഹാർദിക് സിംഗ് ലോകകപ്പിൽ നിന്ന് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. രാജ് കുമാറാണ് ഹാർദികിൻ്റെ പകരക്കാരൻ.

Latest