Connect with us

Malappuram

മഹേഷിന്റെ കരങ്ങൾ പിടിച്ച് പ്രസീത ദാമ്പത്യ ജീവിതത്തിലേക്ക്

മഹിളാ മന്ദിരത്തിലെ അന്തേവാസികളിൽ മംഗല്യഭാഗ്യം വന്നുചേർന്ന പത്താമത്തെ ആളാണ് പ്രസീത.

Published

|

Last Updated

കുറ്റിപ്പുറം | വനിതാ ശിശു വികസന വകുപ്പിന്റെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തവനൂർ മഹിളാ മന്ദിരത്തിലെ പ്രസീത വിവാഹിതയായി. പുറത്തൂർ മാട്ടുമ്മൽ വീട്ടിൽ മഹേഷാണ് പ്രസീതക്ക് താലി ചാർത്തിയത്. മഹിളാമന്ദിരത്തിൽ നവംബറിലാണ് പ്രസീത എത്തിയത്. കാക്കഞ്ചേരിയിലായിരുന്നു ജനിച്ചുവളർന്നത്. പിന്നീട് കോഴിക്കോട് ചിൽഡ്രൻസ് ഹോമിലായിരുന്നു ബാല്യകാലം. പിന്നീട് ആഫ്റ്റർ കെയർ ഹോമിലും. തവനൂർ മഹിളാ മന്ദിരത്തിന്റെ തിരുമുറ്റത്താണ് അവൾക്കായി കതിർമണ്ഡപമൊരുക്കിയത്.

മന്ദിരത്തിലെ അന്തേവാസികളിൽ മംഗല്യഭാഗ്യം വന്നുചേർന്ന പത്താമത്തെ ആളാണ് പ്രസീത. മന്ത്രി വി അബ്ദുർറഹ്‌മാൻ, ഡോ. കെ ടി ജലീൽ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം.

---- facebook comment plugin here -----

Latest