Kerala
തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
തൃശൂര്‍ | തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കലക്ടര്‍. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി സ്വര്‍ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
26 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തൃശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. കനത്ത പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെയും കണ്ണൂരിനെയും മറികടന്നാണ് തൃശൂര്‍ ഒന്നാമതെത്തിയത്. 1969, 1970, 1994, 1996, 1999 വര്‍ഷങ്ങളില്‍ കലാകിരീടം നേടിയ ജില്ല ഇത് അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവില്‍ ഒന്നാമതെത്തുന്നത്.771 കുട്ടികളുമായി എത്തിയ ജില്ല 1,008 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ഒന്നാമതെത്തിയത്.