Connect with us

Business

പ്രവാസികള്‍ക്കായി മിഹ്റാസ് ഹോസ്പിറ്റലില്‍ അവധിക്കാല ഹെല്‍ത്ത് പാക്കേജ്; സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പാക്കേജുകള്‍ ലഭ്യം

ആവശ്യക്കാര്‍ക്ക് താമസസൗകര്യത്തോടുകൂടിയ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്  | പ്രവാസികള്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ്- മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ അവധിക്കാല ഹെല്‍ത്ത് പാക്കേജുകള്‍ ആരംഭിച്ചു. ബ്ലഡ് ടെസ്റ്റ്കള്‍, ഫുള്‍ ബോഡി മസാജ്, സ്റ്റീം ബാത്ത്, ഹിജാമ, വെല്‍നസ് തെറാപ്പി തുടങ്ങിയവ അടങ്ങിയ അത്യുഗ്രന്‍ ഹെല്‍ത്ത് പാക്കേജാണ് ഒരുക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് പാക്കേജ് 2999 രൂപയക്കും പ്രീമിയം പാക്കേജ് 3999 രൂപക്കുമാണ് ലഭ്യമാക്കുന്നത്.
രക്തസംബന്ധമായ തകരാറുകള്‍ കണ്ടുപിടിക്കാനും പൊതുവായ ആരോഗ്യ സ്ഥിതി അറിയാനുമുള്ള സി ബി സി, 3 മാസത്തെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് അറിയുന്നതിനുള്ള എച്ച് ബി എ ഐ സി, ശരീരത്തിലെ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും അറിയുന്നതിനുള്ള ലിപിഡ് പ്രൊഫൈല്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുന്നതിന് എല്‍ എഫ് ടി, രക്തത്തിലെ യൂറിയ, നൈട്രജന്‍ അളവ് അറിയുന്നതിന് ബ്ലഡ് യുറിയ നൈട്രജന്‍ ടെസ്റ്റ്, കിഡ്നി സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ആര്‍ എഫ് ടി, ശരീരത്തിലെ അയണ്‍ അളവ് അറിയുന്നതിനുള്ള ടി എസ്, ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് അറിയുന്നതിനുള്ള തൈറോയിഡ് ഫക്ഷന്‍ ടെസ്റ്റ്, രക്തത്തിലെ വിറ്റാമിന്‍ അളവ് അറിയുന്നതിനുള്ള വിറ്റാമിന്‍ ഡി3, ബി12, ഇ സി ജി തുടങ്ങിയവയാണ് പാക്കേജിന്റെ ഭാഗമായി നല്‍കുന്നത്. കൂടാതെ,ഫുള്‍ ബോഡി മസാജ്, കപ്പിംഗ്, ഹെഡ് & ഫൂട്ട് മസാജ്, സ്റ്റീം ബാത്ത്്, വെല്‍നസ് തെറാപ്പി, ഹിജാമ, ഭക്ഷണക്രമീകരണങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധന എന്നിവയും നല്‍കുന്നുണ്ട്.

അതോടൊപ്പം, ആവശ്യക്കാര്‍ക്ക് താമസസൗകര്യത്തോടുകൂടിയ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി +91 62359 98832 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest