Connect with us

Educational News

അവധിക്കാലം കഴിഞ്ഞു നാളെ സ്‌കൂളിലേക്ക്

ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ മൂന്നിന് എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്

Published

|

Last Updated

ണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞ് കുട്ടികള്‍ ജൂണ്‍ 3 ന് തിരികെ സ്‌കൂളിലേക്ക്. സംസ്ഥാനത്ത് തിങ്കളാഴ്ചയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. എല്ലായിടത്തും വിപുലമായ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം ക്ലാസിലും കിന്‍ഡര്‍ ഗാര്‍ഡനുകളിലും എത്തുന്ന കുട്ടികളെ വന്‍ ആഘോഷത്തോടെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു.

പുതുനിറം പൂശിയും വര്‍ണ്ണക്കടലാസുകളാലും ചിത്രങ്ങളാലും പെയിന്റിങ്ങുകളാലും സ്‌കൂളുകള്‍ മനോഹരമായി കഴിഞ്ഞു. ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ മൂന്നിന് എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഇതേസമയം ജില്ലകളിലും സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. ജില്ലാ കേന്ദ്രങ്ങളിലും ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വിപുലമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

ഒരാഴ്ചയില്‍ ഏറെ നീണ്ടുനില്‍ക്കുന്ന ശുചീകരണ യജ്ഞം ഒട്ടുമിക്ക ഇടത്തും നടന്നു. നാട്ടുകാരുടെയും ക്ലബ്ബുകളുടെയും യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് സ്‌കൂളുകള്‍ വൃത്തിയാക്കിയത്. പ്രവേശനോത്സവത്തിന് ഉള്ള തയ്യാറെടുപ്പും ഇവരുടെയെല്ലാം നേതൃത്വത്തിലാണ്. നാളെ ശക്തമായ മഴയില്ലെങ്കില്‍ പ്രവേശനോത്സവം ശരിക്കും ഉത്സവം ആകുമെന്ന് ഉറപ്പ്.

 

Latest