Kozhikode
തിരുനബി സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നവ: കാന്തപുരം ഉസ്താദ്
സ്നേഹവും സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന നബി സന്ദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ വിശ്വാസികൾ ഉത്സാഹിക്കണമെന്നും കാന്തപുരം ഉസ്താദ്
മർകസ് മഹല്ല് സഖാഫത്തുൽ ഇസ്‌ലാം മദ്‌റസയിൽ നടന്ന മീലാദ് ഫെസ്റ്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ | മനുഷ്യനെ നവീകരിക്കാൻ പ്രാപ്തമായ സ്വഭാവ ശൈലികളും ജീവിത രീതികളുമാണ് പ്രവാചകൻ മുഹമ്മദ് നബി വിളംബരം ചെയ്തതെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് മഹല്ല് സഖാഫത്തുൽ ഇസ്‌ലാം മദ്‌റസയിൽ നബിദിനത്തോടനുബന്ധിച്ച് നടന്ന ‘അൽ മഹബ്ബ മീലാദ് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന നബി സന്ദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ വിശ്വാസികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസ വിദ്യാർഥികളായ 200 ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന ഫെസ്റ്റിൽ വിവിധ കലാ സാഹിത്യ പരിപാടികൾ അരങ്ങേറും. വിദ്യാർഥികളുടെ സന്ദേശ ജാഥയും മധുരവിതരണവും മൗലിദ് പാരായണവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നബിദിന സന്ദേശം നൽകി. ഹാഫിള് മുബശ്ശിർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. അബൂബക്കർ ഹാജി സബേര അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, അബ്ദുറഷീദ് സഖാഫി, ഇഖ്ബാൽ സഖാഫി, ഇമ്പിച്ചി അഹ്‌മദ്, ഉമർ നവാസ് ഹാജി, ഉസ്മാൻ സഖാഫി വേങ്ങര, ബശീർ എൻ കെ, അശ്‌റഫ് എൻ കെ, സാലിം സഖാഫി, സിദ്ധീഖ് സഖാഫി, സിറാജ് സഖാഫി, അലി മുഈനി, യാസർ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. ശഫീഖ് സഖാഫി സംബന്ധിച്ചു. ബിസ്മില്ലാ ഖാൻ സ്വാഗതവും ജംഷീർ കെ നന്ദിയും പറഞ്ഞു.