Connect with us

Kasargod

തിരുനബി: ജീവിതം, ദർശനം: മുഹിമ്മാത്ത് മീലാദ് വിളംബര റാലി പ്രൗഢമായി

പ്രവാചക ജന്മ മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ മുഹിമ്മാത്തിൽ പ്രകീർത്തന സദസ് നടക്കും

Published

|

Last Updated

പെർള (കാസർഗേഡ്) | മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് പെർളയിൽ നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി. കുമ്പള, ബദിയടുക്ക സോൺ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലി ജന ബാഹുല്യം കൊണ്ടും ദഫ് സ്കൗട്ട് സംഘങ്ങളുടെ ആകർഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

“തിരുനബി: ജീവിതം , ദർശനം ” എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത മീലാദ് ക്യാമ്പയിനുമായി സമന്വയിപ്പിച്ചാണ് ഉക്കിനടുക്കയിൽ നിന്നും പെർളയിലേക്ക് മുഹിമ്മാത്ത് മീലാദ് വിളംബരം നടന്നത്. സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ഹാജി അമീറലി ചൂരി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ കാട്ടുകുക്കെ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് കുഞ്ഞി ക്കോയ തങ്ങൾ ചൗക്കി, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി, വൈ.എം അബ്ദുൽ റഹ്മാൻ അഹ്സനി, ഹമീദ് പരപ്പ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ ,അബൂബക്കർ കമിൽ സഖാഫി , ഉമർ സഖാഫി കർണൂർ, കന്തൽ സൂപ്പി മദനി, കെ എച് മാസ്റ്റർ, ഉമറുൽ ഫാറൂഖ് സഖാഫി സങ്കായം കര, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇബ്രാഹിം ദാരിമി ഗുണാജെ, ജമാൽ സഖാഫി പെർവാഡ് , നാഷണൽ അബ്ദുല്ല, ഖണ്ഡിഗെ മുഹമ്മദ് ഹാജി, അബ്ദുല്ല ഗുണാജെ, മുഹമ്മദ് ഹാജി നടു ബയൽ, ഇബ്രാഹിം ഉക്കിനടക്ക, സ്വാദിഖ് ഉക്കിനടുക്ക , അബ്ദുല്ല ഉക്കിനടുക്ക, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഉക്കിനടുക്ക മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി പെർള ടൗണിൽ സമാപിച്ചു.

പ്രവാചക പ്രകീർത്തന ഈരടികളും ബൈത്തും അറബി നശീദ കളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി.
കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ ഭാഗമായി മഹിമ്മാത്തിൽ ഒരു മാസം നീളുന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ മുഹിമ്മാത്തിൽ പ്രകീർത്തന സദസ് നടക്കും. പ്രമുഖ പണ്ഡിതർ പ്രഭാഷണം നടത്തും. വിവിധ മൗലിദുകളുടെ പാരായണം നടക്കും. നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും. കാസർകോട് ജനറൽ ആശുത്രിയിൽ സ്നേഹ വിരുന്നും ഒരുക്കും.

Latest