Ongoing News
വിശുദ്ധ റമസാന്‍: മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ മുകള്‍ ഭാഗം തീര്‍ഥാടകര്‍ക്കായി തുറന്നു
ജനറല്‍ പ്രസിഡന്‍സിയുമായി ഏകോപിപ്പിച്ച് വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍, ഹറമിന്റെ ഒന്നാം നിലയും മൂന്നാം നിലയും മതാഫിന്റെ മേല്‍ക്കൂരയും പൂര്‍ണമായും തീര്‍ഥാടകര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
മക്ക | റമസാന്‍ മാസാരംഭത്തോടെ വിശുദ്ധ ഹറമിലേക്കുള്ള ഉംറ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഹറമിന്റെ മുകള്‍ ഭാഗം ആരാധകര്‍ക്കായി വീണ്ടും തുറന്നു കൊടുത്തു.
ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിപത്ര നിയന്ത്രണം ഒഴിവാക്കിയതോടെ വിശ്വാസികളുടെ നല്ല തിരക്കാണ് ഇപ്പോള്‍ ഹറമില്‍ അനുഭവപ്പെടുന്നത്. ഉംറ തീര്‍ഥാടനം സുഗമമാക്കുന്നതിനായി ‘നുസുക്ക്’ അല്ലെങ്കില്‍ ‘തവക്കല്‍ന’ ആപ്ലിക്കേഷന്‍ വഴി അനുമതിപത്രം ആവശ്യമാണെന്ന് സഊദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.
ജനറല്‍ പ്രസിഡന്‍സിയുമായി ഏകോപിപ്പിച്ച് വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍, ഹറമിന്റെ ഒന്നാം നിലയും മൂന്നാം നിലയും മതാഫിന്റെ മേല്‍ക്കൂരയും പൂര്‍ണമായും തീര്‍ഥാടകര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഹറമിലേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനുമുള്ള വഴികളില്‍ പരമാവധി സുരക്ഷ ഉറപ്പാക്കും. ബസ്സാമി അറിയിച്ചു. മക്കയില്‍ ഉംറ സുരക്ഷാ സേനാ കമാന്‍ഡര്‍മാരുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.