Kerala
വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപാതകശ്രമം: പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്
പ്രതികള്‍ സ്പിരിറ്റ് കടത്തുന്ന കാര്യം സഹോദരങ്ങള്‍ എക്‌സൈസിനെ അറിയിച്ചതിലുണ്ടായ വിരോധമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്.
നെയ്യാറ്റിന്‍കര | പാറശ്ശാല പരശുവയ്ക്കല്‍ കൊല്ലിയോട് സഹോദരങ്ങളെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്. എസ്ബി സദനം വീട്ടില്‍ സഹോദരങ്ങളായ രാധാകൃഷ്ണന്‍ ,ഭാസി എന്നിവരെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പരശുവയ്ക്കല്‍ കൊല്ലിയോട് ജിഎസ് ഭവനില്‍ കിങ്‌സിലി (53), ആലുനിന്ന വിള കരയ്ക്കാടു എംഇ ഭവനില്‍ ഷിജിന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ല സെഷന്‍ കോടതി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. പ്രതികള്‍ 25,000 രൂപ പിഴയും കെട്ടിവക്കണം.
2007 മെയ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് രാധാകൃഷ്ണനെയും ഭാസിയെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ സ്പിരിറ്റ് കടത്തുന്ന കാര്യം സഹോദരങ്ങള്‍ എക്‌സൈസിനെ അറിയിച്ചതിലുണ്ടായ വിരോധമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്.