kerala school reopening
വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് പരിഗണനയില്‍: മന്ത്രി ശിവന്‍കുട്ടി
സ്‌കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് വീടുകളിള്‍ മരുന്ന് എത്തിക്കാനാണ് ആലോചിക്കുന്നത്
തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള കൂടിയാലോചനകള്‍ തുടരുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ ആലോചനയിലുണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടികാഴ്ച്ച നടത്തി. ഇന്ന് അതില്‍ കൂടൂതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
സ്‌കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികള്‍ക്ക് നല്‍കാന്‍ വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ്. ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഐ സി എം ആര്‍ അംഗീകരിച്ച പാറ്റേണില്‍ വരുന്നതാണ് ഹോമിയോ മരുനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----