Connect with us

Kerala

വര്‍ക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; കൃത്യം നടത്തിയത് സഹോദരീ ഭര്‍ത്താവും സുഹൃത്തും

കരുനിലക്കോട് സ്വദേശി സുനില്‍ദത്ത് (57) ആണ് മരിച്ചത്. സുനില്‍ദത്തിന്റെ സഹോദരി ഉഷാകുമാരിക്ക് തലയ്ക്ക് വെട്ടേറ്റു.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനില്‍ദത്ത് (57) ആണ് മരിച്ചത്.

സുനില്‍ദത്തിന്റെ സഹോദരി ഉഷാകുമാരിക്ക് തലയ്ക്ക് വെട്ടേറ്റു. ഉഷാകുമാരിയുടെ ഭര്‍ത്താവായ ഷാനിയും സുഹൃത്ത് മനുവും ചേര്‍ന്നാണ് ആക്രമിച്ചത്.

ഉഷാകുമാരിയും ഷാനിയും അകന്നു കഴിയുകയായിരുന്നു.