Kerala
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥക്ക് പരുക്കേറ്റു
പിന്നില്‍ നിന്നെത്തിയ കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു

അടൂര്‍ | കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥയ്ക്കു പരിക്കേറ്റു.വയല നെച്ചിറ താഴെതില്‍ സാറാമ്മ ലാസറിനാണ് (56) പരുക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.30 ന് സമീപത്തെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുവരുന്‌പോള്‍ ഏറത്ത് വയലാ ചാമക്കാലക്കാലപ്പടിയിലാണ് ആക്രമണം ഉണ്ടായത്.
പിന്നില്‍ നിന്നെത്തിയ കാട്ടുപന്നി സാറാമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു. നിലത്തുവീണ ഇവരെ കാട്ടുപന്നി വീണ്ടും ആക്രമിച്ചപ്പോള്‍ സമീപവാസികള്‍ ഓടിവന്ന് രക്ഷപെടുത്തുകയായിരുന്നു. ഏറത്ത് കാട്ടുപന്നി ശല്യം വ്യാപകമായിരിക്കുകയാണ്. പകല്‍സമയത്തും റോഡിലും പാതയോരങ്ങളിലും പന്നിയെ കണ്ടുവരുന്നുണ്ട്. ഇവയുടെ ആക്രമണം ഭയന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
---- facebook comment plugin here -----