Kerala
ആലപ്പുഴയിൽ ഹോംസ്റ്റേ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം .

ആലപ്പുഴ | ആലപ്പുഴ വൈശ്യംഭാഗത്ത് ഹോസ്‌റ്റേ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിനാലുകാരിയായ ഖാസിറ കൗദും ആണ് മരിച്ചത്. അസം സ്വദേശിനിയാണ് ഖാസിറ.
കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇതിനാല്‍ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഖാസിറയുടെ കമ്മല്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഖാസിറ താമസിക്കുന്ന മുറിക്ക് പുറത്തായാണ് മൃതദേഹം ഉണ്ടായിരുന്നത്. മുറി പുറത്തു നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
---- facebook comment plugin here -----