First Gear
ഹോണ്ട ഇ:എന്‍വൈ1 ഇലക്ട്രിക്ക് കാര്‍ അവതരിപ്പിച്ചു
ഹോണ്ട പുതുതായി വികസിപ്പിച്ച ഇ:എന്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ:എന്‍വൈ1 ഇലക്ട്രിക്ക് എസ്യുവി നിര്‍മിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിച്ചു. ഹോണ്ട ഇ:എന്‍വൈ1 എന്ന ഇലക്ട്രിക് എസ്യുവിയാണ് കമ്പനി ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ഹോണ്ട പുതുതായി വികസിപ്പിച്ച ഇ:എന്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ:എന്‍വൈ1 ഇലക്ട്രിക്ക് എസ്യുവി നിര്‍മിച്ചിരിക്കുന്നത്. ഹോണ്ട ഇ:എന്‍വൈ1 ഇലക്ട്രിക്ക് എസ്യുവിയില്‍ 68.8 കെഡബ്ല്യുഎച്ച് ലിഥിയം-അയണ്‍ ബാറ്ററിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ വാഹനത്തിലെ ഇലക്ട്രിക്ക് മോട്ടോര്‍ 201 ബിഎച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാറിന് ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 412 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 45 മിനിറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനം ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.