First Gear
2022 സിബി300ആര്‍ പുറത്തിറക്കി ഹോണ്ട ഇന്ത്യ
ബൈക്കിന്റെ എക്സ്ഷോറൂം വില 2.77 ലക്ഷം രൂപയാണ്.
ന്യൂഡല്‍ഹി| ഇന്ത്യ ബൈക്ക് വീക്കില്‍ പ്രദര്‍ശിപ്പിച്ച 2022 സിബി300ആര്‍, ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ പുറത്തിറക്കി. ബൈക്കിന്റെ എക്സ്ഷോറൂം വില 2.77 ലക്ഷം രൂപയാണ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. 2019 ഫെബ്രുവരിക്കും 2020 ഏപ്രിലിനും ഇടയിലാണ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പന നടത്തിയിരുന്നത്.
2022 ഹോണ്ട സിബി300ആര്‍ന് കരുത്തേകുന്നത് 286 സിസി, 4-വാല്‍വ് ഡിഒഎച്ച്‌സി എഞ്ചിനാണ്. അത് 9,000 ആര്‍പിഎമ്മില്‍ 31.1 എച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 27.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 2022 ഹോണ്ട സിബി300ആര്‍ ചേസിസില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബൈക്കില്‍ ഒരേ ഫ്രെയിം, യുഎസ്ഡി ഫോര്‍ക്ക്, 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് എന്നിവ ഉപയോഗിക്കുന്നു. ബ്രേക്കിംഗ് യൂണിറ്റുകളും സമാനമാണ്. പുതിയ ബൈക്കിന് 1,352 എംഎം വീല്‍ബേസ് ഉണ്ട്.
ഹോണ്ട സിബി300ആര്‍ ഒരു നിയോ-റെട്രോ ശൈലിയിലുള്ള നേക്കഡ് മോട്ടോര്‍സൈക്കിളാണ്. ഭാരം കുറഞ്ഞ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക്. ബിഎസ്4 രൂപത്തില്‍, ഈ മോട്ടോര്‍സൈക്കിളിന് 30.45ബിഎച്ച്പി കരുത്തും 27.4എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 286സിസി, ലിക്വിഡ്-കൂള്‍ഡ് 4-വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ബിഎസ്6 അല്ലെങ്കില്‍ യൂറോ 5 എമിഷന്‍ കംപ്ലയിന്റ് സിബി300ആര്‍ ഫീച്ചര്‍ ചെയ്യുന്ന മോഡലാണ് ഇനി വരുന്നത്. ഈ എഞ്ചിനുള്ള മോഡല്‍ ആദ്യമായി അവതരിപ്പിക്കുന്ന വിപണി ഇന്ത്യയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ട ഈ ഹൈ-സ്‌പെക്ക് മോഡല്‍ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ചിട്ടില്ല.
പുതിയ സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ രാജ്യത്ത് പ്രാദേശികമായി നിര്‍മ്മിക്കുകയാണ് ഹോണ്ട. മുമ്പ്, കമ്പനി മോട്ടോര്‍സൈക്കിള്‍ സികെഡി യൂണിറ്റായി ഇറക്കുമതി ചെയ്തിരുന്നു. 2022 ഹോണ്ട സിബി300ആര്‍ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ബിഗ് വിംഗ് ഷോറൂമുകളിലും ബൈക്ക് ലഭ്യമാകും. കമ്പനിക്ക് 88 ടച്ച് പോയിന്റുകളുണ്ട്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് 100 ആയി വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.