Connect with us

Business

ഏഴുവർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയുമായി ഹോണ്ട

എലവേറ്റ് (Elevate), സിറ്റി (City), സിറ്റി എച്ച്ഇവി (City HEV), അമേസ് (Amaze) എന്നീ മോഡലുകൾക്കാണ് ഓഫർ.

Published

|

Last Updated

ന്യൂഡൽഹി |  ഹോണ്ട ആരാധകർക്ക് ഒരു സന്തോഷവാർത്ത. തങ്ങളുടെ നാലു കാറുകൾക്ക് കൂടി ഏഴുവർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. എലവേറ്റ് (Elevate), സിറ്റി (City), സിറ്റി എച്ച്ഇവി (City HEV), അമേസ് (Amaze) എന്നീ മോഡലുകൾക്കാണ് ഓഫർ.

പെട്രോൾ വേരിയന്റുകളിൽ മാത്രമാണ് ഓഫർ ലഭിക്കുക. ഫൈവ് ഇയർ എക്സ്റ്റൻഡർ വാറണ്ടി പ്രോഗ്രാമാണ് കമ്പനി ഏഴുവർഷം ആക്കിയത്. നേരത്തെ സിവിക് (Civic), ജാസ് (Jazz), ഡബ്ലിയു ആർവി (WR- V) മോഡലുകൾക്കും കമ്പനി സെയിം ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇതിലും പെട്രോൾ വേരിയന്റുകൾക്കാണ് ഓഫർ.

കാർ വാങ്ങി രണ്ടു വർഷത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ഏഴു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി സ്വന്തമാക്കാം. വിൽപ്പന സമയത്ത് ഈ വാറണ്ടി കൈമാറുകയും ചെയ്യാം. സ്റ്റാൻഡേർഡ് വാർഡുകൾക്കപ്പുറം വിപുലമായ പരിരക്ഷയാണ് പദ്ധതിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കേടുപാടുള്ള ഭാഗങ്ങൾ നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ കമ്പനി യാതൊരു പണവും ഈടാക്കില്ല.