Connect with us

First Gear

മെട്രോപൊളിറ്റനുമായി ഹോണ്ട

ഹാലൊജെൻ ലൈറ്റുകളാണ് സ്‌കൂട്ടറിൽ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ മോഡലിന്റെ പവർ കണക്കുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

Published

|

Last Updated

ന്യൂഡൽഹി| അമേരിക്കൻ വിപണി ഉദ്ദേശിച്ചുള്ള എൻട്രി ലെവൽ കമ്മ്യൂട്ടർ സ്‌കൂട്ടറായ മെട്രോപൊളിറ്റന്റെ പുതുക്കിയ 2022 മോഡൽ ഹോണ്ട അവതരിപ്പിച്ചു. മുൻഗാമിയായ വെസ്പയെ അപേക്ഷിച്ച് കാര്യമായ ഡിസൈൻ പരിഷ്കാരങ്ങളോടെയാണ് വാഹനം എത്തുന്നത്.

ഡിസൈനിൽ പ്രീമിയം ടച്ച് ചേർക്കുന്നത് സ്‌കൂട്ടർ എംബ്ലം, ഇൻഡിക്കേറ്റർ കവറുകൾ, ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് നേസ്സലുകൾ, വൃത്താകൃതിയിലുള്ള കണ്ണാടികൾ പോലുള്ള ക്രോം ഘടകങ്ങളാണെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട അവകാശപ്പെടുന്നു.

ഹാലൊജെൻ ലൈറ്റുകളാണ് സ്‌കൂട്ടറിൽ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ മോഡലിന്റെ പവർ കണക്കുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Latest