Kerala
ഹണി ബെഞ്ചമിന്‍ കൊല്ലം കോര്‍പറേഷന്‍ മേയര്‍
എട്ടിനെതിരെ 37 വോട്ടുകള്‍

കൊല്ലം | കൊല്ലം കോര്‍പറേഷന്‍ മേയറായി സി പി ഐയുടെ ഹണി ബെഞ്ചമിനെ എട്ടിനെതിരെ 37 വോട്ടുകള്‍ക്ക് തിരഞ്ഞെടുത്തു. ബി ജെ പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുന്നണി ധാരണ പ്രകാരമാണ് സി പി ഐക്ക് മേയര്‍ സ്ഥാനം സി പി എം കൈമാറിയത്.
എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സി പി എം സ്ഥാനം കൈമാറിയില്ല. ഇതോടെ നേരത്തെ കോര്‍പറേഷനിലെ സ്ഥാനങ്ങള്‍ സി പി ഐ രാജിവെച്ചിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഉള്‍പ്പെടെയാണ് രാജിവെച്ചത്.
---- facebook comment plugin here -----