Connect with us

National

ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകി; പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യുവാവിന്റെ മൊഴി

വിമാനം വൈകുമെന്ന് സഹപൈലറ്റ് അനൂപ് കുമാര്‍ അനൗണ്‍സ് ചെയ്യുന്നതിനിടെ സഹില്‍ ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| യാത്ര വൈകുമെന്നറിയിച്ചതിന് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരന്റെ മൊഴി പുറത്ത്. ഹണിമൂണിന് പോകുകയായിരുന്നുവെന്നും യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്നുമാണ് യുവാവിന്റെ മൊഴി. സഹില്‍ കഡാരിയ എന്ന യുവാവാണ് പൈലന്റിനെ മര്‍ദിച്ചത്.

ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്.

വിമാനം വൈകുമെന്ന് സഹപൈലറ്റ് അനൂപ് കുമാര്‍ അനൗണ്‍സ് ചെയ്യുന്നതിനിടെ സഹില്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

 

 

---- facebook comment plugin here -----

Latest