Connect with us

Techno

ഹോണറിന്റെ പുതിയ ഫോണുകള്‍ മറ്റന്നാള്‍ ഇന്ത്യന്‍ വിപണിയിലെത്തും

100ഡബ്ല്യു വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,200 എംഎഎച്ച് ബാറ്ററിയാണ്പുതിയ ഫോണിലുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഹോണര്‍ കമ്പനി അവതരിപ്പിക്കുന്ന പുതിയ മൊബൈല്‍ മോഡലുകളായ ഹോണര്‍ 200 5ജി, ഹോണര്‍ 200 പ്രോ 5ജി എന്നിവ മറ്റന്നാള്‍ രാജ്യത്ത് പുറത്തിറങ്ങും. ഈ ഫോണുകള്‍ മറ്റന്നാള്‍ ലോഞ്ചിങ്ങിന് ഒരുങ്ങവേ, ഹോണര്‍ 200 5ജി സീരീസിന്റെ പ്രധാന സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തി.

100ഡബ്ല്യു വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,200 എംഎഎച്ച് ബാറ്ററിയാണ്പുതിയ ഫോണിലുള്ളത്. താപ വിസര്‍ജ്ജനത്തിനായി ഒരു പ്രത്യേക ചേമ്പറും ടെലികമ്മ്യൂണിക്കേഷന്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കമ്പനിയുടെ ഇന്‍-ഹൗസ് സി1 ആര്‍എഫ് ചിപ്പും പ്രോ മോഡലില്‍ ഉണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റുകള്‍, ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0 എന്നിവയും ഫോണില്‍ ഉണ്ടാകും.

ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) കാര്‍ ബാറ്ററികളുടെ പാത പിന്തുടരുന്ന സെഗ്മെന്റിന്റെ ആദ്യ രണ്ടാം തലമുറ സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഹോണര്‍ 200 5 ജി സീരീസ് അവതരിപ്പിക്കുന്നതെന്ന് ഹോണര്‍ തിങ്കളാഴ്ച ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

100ഡബ്ല്യു ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,200എംഎഎച്ച് ബാറ്ററിയാണ് രണ്ട് ഫോണുകളിലും അവതരിപ്പിച്ചിരിക്കുന്നത്. 66ഡബ്ല്യു വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ടാകും. ഹോണര്‍ 200 പ്രോയില്‍ തെര്‍മല്‍ മാനേജ്മെന്റിനായി 36,881 എംഎം സ്‌ക്വയര്‍ ഹീറ്റ് ഡിസ്സിപ്പേഷന്‍ ഏരിയ ഉള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ ചേമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോണര്‍ 90 നെ അപേക്ഷിച്ച് പുതിയ വേപ്പര്‍ ചേമ്പര്‍ ഡിസ്സിപ്പേഷന്‍ ഏരിയയില്‍ 10 ശതമാനം വര്‍ദ്ധനവ് വരുത്തിയെന്ന് ഹോണര്‍ അവകാശപ്പെടുന്നു.

3ജിഎച്ച്ഇസെഡ് വരെ സിപിയു ക്ലോക്ക് സ്പീഡുള്ള സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 മൊബൈല്‍ പ്ലാറ്റ്ഫോം ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. മെച്ചപ്പെട്ട ടെലികമ്മ്യൂണിക്കേഷന്‍ കഴിവുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള കമ്പനിയുടെ സി1 + ആര്‍എഫ് മെച്ചപ്പെടുത്തല്‍ ചിപ്സെറ്റും ഇതില്‍ ഉള്‍പ്പെടും. ഹോണര്‍ 200 സീരീസ് മുമ്പ് ചൈനയിലും യൂറോപ്പിലും ലോഞ്ച് ചെയ്തിരുന്നു. ഹോണര്‍ 200, ഹോണര്‍ 200 പ്രോ എന്നിവയുടെ ആഗോള വേരിയന്റും യഥാക്രമം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍, സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്നു. യുകെയില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ജിബിപി 499.99 (ഏകദേശം 53,500 രൂപ) ആണ്, പ്രോ മോഡലിന് ജിബിപി 699.99 (ഏകദേശം 74,800 രൂപ) ആണ് വില.

 

 

 

 

Latest