Connect with us

Organisation

ഐ സി എഫ് ആദരിച്ചു

പ്രമുഖ പണ്ഡിതന്മാരും ഉമറാക്കളും ചേർന്നാണ് ഹാജി അബ്ദുർറഹ്‌മാൻ അബ്ദുല്ലയെ ആദരിച്ചത്.

Published

|

Last Updated

അബൂദബി | മലേഷ്യൻ സർക്കാറിന്റെ പരമോന്നത ഹിജ്‌റ പുരസ്‌കാര പരിപാടിയിൽ അതിഥിയായി പങ്കെടുത്ത പൗര പ്രമുഖനും ബനിയാസ്‌ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ ഹാജി അബ്ദുർറഹ്‌മാൻ അബ്ദുല്ലയെ അബൂദബി സെൻട്രൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) കമ്മിറ്റി ആദരിച്ചു. ഹംസ മദനി തെന്നലയുടെ അധ്യക്ഷതയിൽ അബൂദബി ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചർ സെന്ററിൽ നടന്ന അനുമോദന ചടങ്ങ് പി വി അബുബക്കർ മൗലവി ഉദ്ഘാടനം ചെയ്തു.

പ്രമുഖ പണ്ഡിതന്മാരും ഉമറാക്കളും ചേർന്നാണ് ഹാജി അബ്ദുർറഹ്‌മാൻ അബ്ദുല്ലയെ ആദരിച്ചത്. സമസ്ത ആദർശ തേരോട്ടത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ വി എൻ ബാപ്പൂട്ടി ദാരിമി എടക്കര മുഖ്യ പ്രഭാഷണം നടത്തി. ഹാജി അബ്ദുർറഹ്‌മാൻ അബ്ദുല്ല മലേഷ്യൻ അനുഭവം വിവരിച്ചു. ശാഫി പട്ടുവം സ്വാഗതവും സിദ്ദീഖ് അൻവരി നന്ദിയും പറഞ്ഞു.

Latest