Connect with us

National

ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ബഹുമതികള്‍ മടക്കിനല്‍കും: മഹാവീര്‍ ഫോഗട്ട്

താരങ്ങളുടെ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മഹാവീര്‍ ഫോഗട്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ബഹുമതികള്‍ മടക്കിനല്‍കുമെന്ന് മുന്‍ അമച്വര്‍ ഗുസ്ത്രി താരവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ മഹാവീര്‍ ഫോഗട്ട്.

താരങ്ങളുടെ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്റങ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരികയാണ്.  തുടര്‍ന്നാണ് അദ്ദേഹത്തിന്റെ  പരാമര്‍ശങ്ങള്‍.

 

 

 

 

 

Latest