Connect with us

India- West Indies

വിന്‍ഡീസിന് പ്രതീക്ഷയായി 'ഹോപ്'; ഇന്ത്യക്ക് 312 റൺസ് വിജയലക്ഷ്യം

ഹോപ് 115 റണ്‍സെടുത്തു.

Published

|

Last Updated

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ | ഷെയ് ഹോപിന്റെ സെഞ്ചുറിയുടെയും നിക്കോളാസ് പൂരാന്റെ അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിൻഡീസ് 311 റണ്‍സെടുത്തു. ഹോപ് 115 റണ്‍സെടുത്തു.

130 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് മന്ദഗതിയിലായിരുന്ന വിന്‍ഡീസിന്, ഹോപ്- പൂരാന്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വേഗത്തിലുള്ള സ്‌കോര്‍ സമ്മാനിച്ചത്. 74 റണ്‍സെടുത്ത് പൂരാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 247ലെത്തിയിരുന്നു.  കെയ്ല്‍ മേയേഴ്‌സ് 39ഉം ഷമര്‍ ബ്രൂക്‌സ് 35ഉം റണ്‍സെടുത്തു.

ഇന്ത്യക്ക് വേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റെടുത്തു. ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ ഒന്നുവീതം വിക്കറ്റെടുത്തു.

Latest