Connect with us

Kerala

യു ഡി എഫിന് വിജയപ്രതീക്ഷ; എല്‍ ഡി എഫ് തറപറ്റും: കെ സുധാകരന്‍

ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും പിണറായി ഭരണത്തെ ശപിക്കുകയാണ്.

Published

|

Last Updated

കല്‍പ്പറ്റ | ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയ പ്രതീക്ഷയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തറപറ്റും. ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും പിണറായി ഭരണത്തെ ശപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

അതിനിടെ, രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാടിനെ വഞ്ചിച്ചെന്ന് എല്‍ ഡി എഫ് സാരഥി സത്യന്‍ മൊകേരി ആരോപിച്ചു. തന്നെ ദുര്‍ബല സ്ഥാനാര്‍ഥിയെന്ന് ചിലര്‍ വിശേഷിപ്പിച്ചത് വേദനിപ്പിച്ചുവെന്നും സത്യന്‍ മൊകേരി പറഞ്ഞു.

വയനാട്ടില്‍ പോളിംഗ് കുറഞ്ഞത് എല്‍ ഡി എഫിന് ഗുണകരമാകുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രതികരിച്ചു. പ്രിയങ്കാ ഗാന്ധിക്ക് അഞ്ചുലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്ന് തലയ്ക്കു വെളിവുള്ള യു ഡി എഫ് നേതാക്കളൊന്നും പറയില്ലെന്നും ഗഗാറിന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest