Connect with us

Kerala

ആശ സമരം; മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല

ഓണറേറിയത്തിന്റെ കാര്യത്തിലും വിരമിക്കല്‍ ആനുകൂല്യത്തിന്റെ കാര്യത്തിലും ഒരു കമ്മറ്റിയെ വച്ച് പഠിക്കേണ്ടുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആശമാര്‍ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശപ്രവര്‍ത്തകരുമായി മന്ത്രി തലത്തില്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല.പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി.ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറെന്നും ആശ വര്‍ക്കേഴ്‌സ് പറഞ്ഞു.അതേസമയം അമ്പത്തിമൂന്ന് ദിവസം പിന്നിട്ട സമരവുമായി മുന്നോട്ടു തന്നെ പോകാനാണ് തീരുമാനമെന്നും ആശാ വര്‍ക്കേഴ്‌സ് വ്യക്തമാക്കി.

ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ ചര്‍ച്ചക്ക് ശേഷം ഇന്ന് മന്ത്രി തലത്തിലും വീണ്ടും ചര്‍ച്ച നടത്തി. ഇന്ന് നടന്ന ചര്‍ച്ചയില്‍ ധനമന്ത്രിയും ഓണ്‍ലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു പ്രതികരിച്ചു.ഓണറേറിയം 21000 രൂപയാക്കണമെന്ന് പിടിവാശി ഇല്ല. 3000 രൂപ കൂട്ടി 10000 ആക്കണമെന്ന് പറഞ്ഞിട്ടും അനുകൂല നിലപാടില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോര്‍ജ് ആശാവര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സമരം ചെയ്യുന്ന ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

Latest