Kerala
ആശ സമരം; നിരാഹാരം കിടന്ന ഒരാളെ ആശുപത്രിയിലേക്കു മാറ്റി
പകരം മറ്റൊരാള്‍ സമരം തുടങ്ങി

തിരുവനന്തപുരം | ഒരു വിഭാഗം ആശ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ നിരാഹാരം കിടന്ന ആര്‍ ഷീജയെ തളര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പകരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ശോഭ നിരാഹാര സമരം തുടങ്ങി.
രാത്രി 9.30 ഓടെയാണ് ശോഭ സമരം ഏറ്റെടുത്തത്.സമരസമിതി നേതാവ് എം എ ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം തുടരുകയാണ്.
---- facebook comment plugin here -----