National
ഹോര്‍ലിക്‌സ് ഇനി ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്; ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഏപ്രില്‍ പത്തിന് ബോണ്‍വിറ്റ ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് സൈറ്റുകളോട് നിര്‍ദേശിച്ചിരുന്നു.
ന്യൂഡല്‍ഹി|ഹോര്‍ലിക്സ് ഇനി ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ് (എഫ്.എന്‍.ഡി) എന്നായിരിക്കും അറിയപ്പെടുകയെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. നേരത്തെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്സ് എന്നായിരുന്നു ഹോര്‍ലിക്സ് അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാല്‍ ഡയറി, ധാന്യങ്ങള്‍, മാള്‍ട്ട് അധിഷ്ഠിത പാനീയങ്ങള്‍ എന്നിവയെ ഹെല്‍ത്ത് ഡ്രിങ്ക്സ് അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കാന്‍ പറ്റില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹോര്‍ലിക്‌സില്‍ നിന്ന് ഹെല്‍ത്ത് ലേബല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഒഴിവാക്കിയത്.
ഏപ്രില്‍ പത്തിന് ബോണ്‍വിറ്റ ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് സൈറ്റുകളോട് നിര്‍ദേശിച്ചിരുന്നു. എഫ്.എസ്.എസ്.എ.ഐ ആക്ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര നടപടി.