Connect with us

Ongoing News

ഏഷ്യാ കപ്പിലെ കൊമ്പുകോര്‍ക്കല്‍; പാക്-അഫ്ഗാന്‍ താരങ്ങള്‍ക്ക് പിഴ

പാക് ബാറ്റര്‍ ആസിഫ് അലി, അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദ് എന്നിവര്‍ക്കാണ് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി ഒടുക്കണം. രണ്ട് പേര്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റും നല്‍കും.

Published

|

Last Updated

ദുബൈ | ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മത്സരത്തിനിടെ കൊമ്പുകോര്‍ത്ത പാക്-അഫ്ഗാന്‍ താരങ്ങള്‍ക്ക് പിഴ വിധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). പാക് ബാറ്റര്‍ ആസിഫ് അലി, അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദ് എന്നിവര്‍ക്കാണ് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി ഒടുക്കണം. രണ്ട് പേര്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റും നല്‍കും.

അവസാന ഓവര്‍ വരെ ഉദ്വേഗം മുറ്റിനിന്ന ആവേശപ്പോരാട്ടത്തില്‍ അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്റെ ഓവറിനിടെയാണ് അസ്വാരസ്യങ്ങളുണ്ടായത്. മത്സരത്തിലെ 19ാം ഓവര്‍ എറിഞ്ഞ ഫരീദിന്റെ നാലാം പന്തില്‍ പാക് താരം ആസിഫ് അലി സിക്സറിന് തൂക്കി. എന്നാല്‍ അടുത്ത് പന്തും സിക്‌സറടിക്കാന്‍ ശ്രമിച്ച ആസിഫിന് പിഴച്ചു. ഉയര്‍ന്നു വന്ന പന്ത് കരീം ജനതിന്റെ കൈയിലൊതുങ്ങി. നിര്‍ണായക വിക്കറ്റെടുത്തതിന്റെ ആഹ്ലാദം ഫരീദ് ശക്തമായി പ്രകടിപ്പിച്ചു. ഇതില്‍ പ്രകോപിതനായ ആസിഫ് ബാറ്റു കൊണ്ട് ഫരീദിനെ അടിക്കാന്‍ ശ്രമിച്ചു. അമ്പയറും അഫ്ഗാന്‍ താരങ്ങളും ഇടപെട്ടാണ് രംഗം കൂടുതല്‍ വഷളാകുന്നത് തടഞ്ഞത്. നസീം ഷായുടെ ബാറ്റിങ് മികവില്‍ പാക്കിസ്ഥാനാണ് മത്സരത്തില്‍ വിജയിച്ചത്.

 

 

Latest