Kerala
ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ആശുപത്രി ജീവനക്കാരിക്ക് പരുക്ക്
കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. എസ് എ ടി ആശുപത്രിയിലെ നഴ്‌സിംഗ് അസ്സിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
---- facebook comment plugin here -----