Connect with us

nurses strike

തൃശൂരില്‍ ആശുപത്രി ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്കു തുടങ്ങി

നഴ്സിനെ അക്രമിച്ചെന്ന പരാതിയില്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Published

|

Last Updated

തൃശൂര്‍ | ജില്ലയില്‍ നഴ്സസ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിത കാല പണിമുടക്കു തുടങ്ങി.
നഴ്സിനെ അക്രമിച്ചെന്ന പരാതിയില്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

വിഷയത്തില്‍ ഒരാഴ്ച മുന്‍പ് ജില്ലാ കലക്ടറുമായി യു എന്‍ എ ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കലക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെയാണ് ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പടെ പണിമുടക്കുന്നു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5,000ത്തിലേറെ രോഗികള്‍ ചികില്‍സയില്‍ ഉണ്ടെന്നാണ് നിഗമനം.

സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. കൈപ്പറമ്പ് നൈല്‍ സ്വകാര്യ ആശുപത്രി എം ഡി ഡോ. വി ആര്‍ അലോകിനെതിരെ ഇതേ ആശുപത്രിയിലെ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്. നഴ്സുമാരുടെ സംഘടനയായ യു എന്‍ എയില്‍ അംഗമായതിനു പിന്നാലെ ആറ് നഴ്സുമാരെ ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.

ഇതിന്റെ പേരില്‍ നഴ്സുമാര്‍ പ്രതിഷേധം ആരംഭിച്ചതോടെ ലേബര്‍ ഓഫീസര്‍ ചര്‍ച്ചക്ക് വിളിച്ചു. എന്നാല്‍ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു എം ഡി. ഇതോടെ ചര്‍ച്ച അലസി. പിരിച്ചുവിട്ടതിന്റെ കാരണമറിയണമെന്ന നിലപാടുമായി നഴ്സുമാര്‍ ചുറ്റും നിന്നപ്പോഴാണ് എം ഡി അക്രമാസക്തനായി.

ലേബര്‍ ഓഫീസില്‍ വെച്ച് എം ഡി, ഏഴ് മാസം ഗര്‍ഭിണിയായ യുവതിയടക്കം ആറ് നഴ്സുമാരെ കൈയ്യേറ്റം ചെയ്തെന്നാണു പരാതിയില്‍ പറയുന്നത്.

 

 

 

 

Latest