Connect with us

International

ചൈനയിലെ ആശുപത്രിയില്‍ തീപിടിത്തം; 21 മരണം

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 71 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Published

|

Last Updated

ബീജിംഗ്| ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഉച്ചക്ക് 12.57-നാണ് തീപിടിത്തമുണ്ടായത്. ഒന്നരയോടെ തീ അണക്കുകയും ചെയ്തു.ബീജിംഗിലെ ചാങ്ഫെങ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 71 പേരെ മാറ്റിപ്പാര്‍പ്പിച്ചു.ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് 21 പേര്‍ മരിച്ചതെന്നാണ് വിവരം. ചൈനയില്‍ ആശുപത്രി തീപിടിത്തങ്ങള്‍ അപൂര്‍വമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Latest