Connect with us

National

ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 നവജാതശിശുക്കള്‍ വെന്തുമരിച്ചു

ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ തീവ്രചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

Published

|

Last Updated

ഝാന്‍സി | ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ വെന്തുമരിച്ചു. അപകടത്തില്‍ 40 കുട്ടികളെ രക്ഷപ്പെടുത്തി. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ തീവ്രചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് അപകടമുണ്ടായത്. രണ്ട് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് പറഞ്ഞു.

---- facebook comment plugin here -----

Latest