Connect with us

fire in hostel

ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം; ആറ് പേര്‍ മരിച്ചു

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു.

Published

|

Last Updated

വെല്ലിംഗ്ടണ്‍ | ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കണ്ടുകിട്ടിയിട്ടില്ല. വെല്ലിംഗ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിലാണ് പ്രാദേശിക സമയം അര്‍ധരാത്രി തീപ്പിടിത്തമുണ്ടായത്. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 20 യൂനിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.

മുകള്‍ നിലയില്‍ ആസ്ബറ്റോസ് ഉണ്ടായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയില്‍ നിന്ന് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Latest