Connect with us

National

ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ നിലയിൽ: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പരാതിപ്പെട്ടാല്‍ സര്‍വ്വകലാശാല പ്രതികാരം നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് വിളിമ്പിയ ഭക്ഷണത്തില്‍ നിന്നും പഴുതാരയെ കിട്ടി. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വ്വകാലാ ഹോസ്റ്റലിലാണ് സംഭവം.ഇന്നലെ രാത്രി ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിദ്യാര്‍ഥിക്ക് പഴുതാരയെ കിട്ടിയത്.തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നേരത്തെയും ഹോസ്റ്റലില്‍ വിളിമ്പിയ  ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയിരുന്നു.ഇത്തരം സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും നടപടി ഉണ്ടാകാറില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഹോസ്റ്റിലില്‍ മെസ് ഫീസായി മാസം 2700 രൂപ അടയ്ക്കാറുണ്ട്. പരാതിപ്പെട്ടാല്‍ സര്‍വ്വകലാശാല പ്രതികാരം നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Latest