Connect with us

കൗമാര കല നിറഞ്ഞാടിയ അഞ്ച് ദിവസങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ കലാകിരീടം ഉറപ്പിച്ച് ആതിഥേയര്‍. ഒരു മത്സരത്തിന്റെ മാത്രം ഫലം വരാനിരിക്കെ, 945 പോയിന്റുമായാണ് കോഴിക്കോട് സ്വര്‍ണ കപ്പില്‍ മുത്തമിടാനിരിക്കുന്നത്. 925 വീതം പോയിന്റുകള്‍ നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാമതെത്തി. നാലാം സ്ഥാനത്തുള്ള എറണാകുളത്തിന് 881 പോയിന്റ് ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരായിരുന്നു മുന്നില്‍ നിന്നിരുന്നത്. ഇഞ്ചോടിഞ്ചുള്ള മത്സര വീറുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തെത്തി. പിന്നീട് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest