Uae
ദുബൈയിൽ ഹോട്ടലിന് തീപ്പിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
രാത്രി 11.55 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.
ദുബൈ | നൈഫ് ഏരിയയിൽ ബനിയാസ് സ്‌ക്വയറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ പുക ശ്വസിച്ച് രണ്ട് പേർ മരിച്ചു. രാത്രി 11.55 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.
സംഭവം നടന്ന് മിനിറ്റുകൾക്കകം ഫയർ ട്രക്കുകളും എമർജൻസി റെസ്പോൺസ് ടീമുകളും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി..
ഹോട്ടലിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയും തെരുവ് മുഴുവൻ അടച്ച ശേഷവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മരിച്ചവരുടെ കുടുംബങ്ങളോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
---- facebook comment plugin here -----