stabbed to death
കണ്ണൂരിലെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
പയ്യാമ്പലത്തെ സൂഫി മക്കാന്‍ ഹോട്ടല്‍ ഉടമ ജസീറാണ് കൊല്ലപ്പെട്ടത്
കണ്ണൂര്‍ | ജില്ലയിലെ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. തായെത്തുരുവില്‍ ജസീര്‍ (35) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ നേരത്തെ കസ്റ്റഡിയിലായ രണ്ട് പ്രതികളൂടെ അറസ്റ്റ് രേഖപ്പെടുത്തി. ആയിക്കര സ്വദേശി റബീഹ്, ഉരുവച്ചാല്‍ സ്വദേശി ഹനാന്‍ എന്നിവരാണ് അറസ്റ്റിലായത്. റബീഹ് ഇരുമ്പ്കമ്പി ഉപയോഗിച്ച് ജസീറിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പയ്യാമ്പലത്തെ സൂഫി മക്കാന്‍ ഹോട്ടല്‍ ഉടമയാണ് കൊല്ലപ്പെട്ട ജസീര്‍.
---- facebook comment plugin here -----